കുട്ടിക്കാലത്തേ മുന്നാര്‍ യാത്ര ഇപ്പോളും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല , നിറയെ വെള്ളച്ചാട്ടങ്ങളും പച്ചപ്പ് വാരിപ്പുതച്ചു അലസമായി കിടക്കുന്ന ആ ഭൂപ്രകൃതിയും ഒരു സുന്ദരന്‍ ക്യാന്‍വാസ് മാതിരി മനസ്സില്‍ പതിഞ്ഞു കിടക്കുന്നു. ശരിക്കും മുന്നാറിനേക്കാള്‍ ഭംഗി അവിടെ എത്തുന്നത് വരെയുള്ള യാത്രയാണ് , ഏലപ്പാറ, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിലേ വെട്ടി നിര്‍ത്തിയിരിക്കുന്ന മനോഹരമായ തേയിലത്തോട്ടങ്ങള്‍, കട്ടപ്പന കഴിഞ്ഞാലുടന്‍ തുടങ്ങുന്ന , ഏലക്കാടുകള്‍ . ഏലക്കാടുകള്‍ക്കിടയിലൂടെ വരുന്ന ഏലത്തിന്റെയ് സുഗന്ധം പരത്തുന്ന കാറ്റും . പൂപ്പാറ കഴിഞ്ഞു വീണ്ടും തുടങ്ങുന്ന തേയിലത്തോട്ടങ്ങളും , ഹൊ എന്താ ഭംഗി . അതുകൊണ്ട് തന്നേയ് കഴിഞ്ഞ ക്രിസ്മസ് ടൈമില്‍ ഹെഡ് ഓഫീസില്‍ ഈച്ചയാട്ടിയിരുന്ന എന്റെ മുന്‍പില്‍ എന്റെ ബോസ്സ് ഓപ്ഷനുകള്‍ നിരത്തിയപ്പോള്‍ , വീടിനടുത്തുള്ള എറണാകുളം എടുക്കാതെ ഇടുക്കി ജില്ലയിലെ മയിലാടുമ്പാറ തിരഞ്ഞെടുക്കാന്‍ ഒട്ടും മടി കാണിച്ചില്ല , സുന്ദരമായ ഓര്‍മ്മകളുടെ ഭാണ്ടകെട്ടുമായി ഞാന്‍ യാത്ര തുടങ്ങി . റോഡുകളെല്ലാം പരിചിതമായി തോന്നി .( അതിപ്പോ വാസ്കോടഗാമ ഇന്ന് കേരളത്തില്‍ വന്നിറങ്ങിയാലും വഴി തെറ്റില്ല എന്ന് പറയാറില്ലേ ) അടിമാലിയില്‍ നിന്ന് രാജാക്കാട് വഴി നെടുംകണ്ടം പോകുന്ന ബസ് കയറണം , സ്ഥലപ്പേരുകളില്‍ ഒക്കെ ഒരു പാണ്ടി മയം , രാജാക്കാട് , കുഞ്ചിത്തണ്ണി, ബൈസന്‍വാലി, പൂപ്പാറ എന്ന് വേണ്ട ഉടുമ്പഞ്ചോല വരെയുണ്ട് . എന്തായാലും ചാടിക്കേറി സൈഡ് സീറ്റില്‍ തന്നേയ് ഞാന്‍ സ്ഥാനം പിടിച്ചു. അടിമാലി ടൌനും കാണേണ്ടത് തന്നെയാണ് , ഒരു മനോഹരമ്മായ വെള്ളചാട്ടത്തിന്റെയ് ബാക്ക്ഗ്രൌണ്ട് ഉള്ള കേരളത്തിലെ ഏക ടൌണ്‍ ആണിത് . പോകുന്ന വഴിയെ രണ്ടു ഡാമുകള്‍ കാണാനുള്ള ഭാഗ്യവും എനിക്കുണ്ടായി , ആദ്യം കല്ലാര്‍കുട്ടി ഡാം , പിന്നേ അതിനെക്കാള്‍ വലിയ പൊന്മുടി ഡാം. കല്ലാര്‍കുട്ടി വലിയ ഡാം ഒന്നുമല്ല , പേര് പോലെ തന്നേയ് ഒരു കുട്ടി ഡാം . എന്നാല്‍ പൊന്മുടി ഡാം കുറച്ചു വലുതാണ് മാത്രമല്ല അതിനു ഉയരക്കൂടുതലും ഉണ്ട് . ഈ രണ്ടു ഡാമിന്റെയും പ്രത്യേകത എന്തെന്നാല്‍, രണ്ടിന്റെയും മുകളിലൂടെ യാത്ര ചെയ്യാം എന്നതാണ് . ഇതില്‍ പൊന്മുടി ഡാമിലേക്കുള്ള വഴിയാണ് രസം , കഷിട്ച്ചു ഒരു ബസിനു മാത്രം പോകാവുന്ന ഒരു വഴി പാറമല ചെത്തി ഉണ്ടാക്കിയിരിക്കുകയാണ് . ബസില്‍ പോകുമ്പോള്‍ പാറയില്‍ കിനിയുന്ന വെള്ളം നല്ല രസായിട്ട് മുഖത്ത് തെറിക്കും . പിന്നേ ഡാമിന് ചുറ്റും തേക്കിന്‍ കാടുകള്‍ ആണ് . അവിടെ നിന്ന് കുറച്ചു അങ്ങ് മുന്‍പോട്ടു പോയാല്‍ രാജാക്കാട് എത്തി . ഒരു ചെറിയ ടൌണ്‍ ആണ് രാജാക്കാട് . അവിടെ നിന്ന് രാജകുമാരിയില്‍ എത്തിയാല്‍ റോഡ് രണ്ടായി തിരിയും ഒന്നു നേരെ പൂപ്പാറക്ക് , ഒന്നു മാങ്ങാത്തോട്ടി വഴി ഉടുമ്പന്‍ചോലക്ക് മാങ്ങതോട്ടി കഴിഞ്ഞാല്‍ രണ്ടു ഭാഗത്തും വരിവരിയായി ചെമ്പരത്തി ചെടികള്‍ നട്ടിരിക്കുന്നത് കാണാം , എലത്തോട്ടങ്ങളുടെ വേലികളാണവ , ഓര്മയിലെന്ഗോ മറഞ്ഞു പോയ ഏലസുഗന്ധത്തിനായി ഞാന്‍ കൊതിച്ചു , പക്ഷെ (തുടരും )
തുടരും ന്ന് പറഞ്ഞാ തുടരണം ... എന്താ തുടരാത്തത്?
ReplyDelete