1 Oct 2010

അദ്രശ്യരായ രണ്ടുപേര്‍

ആള്‍ക്കൂട്ടത്തിനിടയിലൂടെ,ആക്രോശങ്ങള്‍ക്കിടയിലൂടെ,ആരവങ്ങള്‍ക്കിടയിലൂടെ, ആഹ്ലാദത്തിമിര്‍പ്പിനിടയിലൂടെ അയാള്‍ നടന്നു. ആരും അയാളെ കാണുന്നീല , തിരിച്ചറിയുന്നീല, ഗൌനിക്കുന്നീല. ആകാശത്ത് കഴുകന്‍മാര്‍ വട്ടമിട്ടു പറക്കുന്നു , നഗരവീധികള്‍ക്ക് ചോരയുടെ മണം. നീതിപീഠത്തില്‍ നിന്നുള്ള അട്ടഹാസങ്ങള്‍ മുഴങ്ങികേള്‍ക്കാം , മുറ്റത്ത്‌ ഒരു കോണില്‍ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒടുവില്‍ വിധി എത്തിയത്രേ . ഹും എന്ത് വിധി ? അയാള്‍ ആലോചിച്ചു . എന്റെ വിധി നേരെത്തെ എഴുതപ്പെട്ടു കഴിഞ്ഞു. മുലകുടിക്കേണ്ട പ്രായത്തില്‍ പിഞ്ചുകുട്ടികള്‍ ചോരപുരണ്ട കൈകളാല്‍ അമ്മയുടെ ചേതനയറ്റ ശരീരത്തിനു ചുറ്റുമിരുന്നു കരഞ്ഞപ്പോള്‍, ഗോപുരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ , എന്റെ കയ്യില്‍ ഭിക്ഷാപാത്രം നല്‍കി , നാടുനീളേ തെണ്ടിച്ചപ്പോള്‍ എന്റെ വിധി നിങ്ങള്‍ എഴുതി കഴിഞ്ഞിരുന്നു . വന്യമായ ആവേശത്തോടെ ഗോപുരങ്ങള്‍ തകര്‍ക്കുമ്പോള്‍ , താഴെയിരുന്നു കരയുന്ന എന്നേ അവര്‍ കണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയിട്ടുണ്ട് . പ്രജകള്‍ക്കു വേണ്ടി സ്വപത്നിയെപ്പോലും ത്യജിച്ച എനിക്ക് അവര്‍ എന്ത് നല്‍കി . ഹും ഞാന്‍ മര്യാദപുരുഷോത്തമന്‍ ആണത്രേ . മര്യാദരാമനായി എന്നേ ആരാധിക്കുന്ന ഈ രാജ്യത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബലാല്‍സംഗം ചെയ്യപ്പെടുന്നു. എനിക്ക് വേണ്ട, ഇവര്‍ ചാര്‍ത്തിത്തരുന്ന പട്ടങ്ങളും, അര്‍പ്പിക്കുന്ന പൂക്കളും . നിസ്സഹായത ഒരു ശാപം പോലെ ഇന്നും എന്നേ പിന്തുടരുന്നു. അവസാനമായി ഒരു പിടി മണ്ണ് വാരിയെടുത്ത് ഞാന്‍ നെഞ്ഞിലേക്ക് ചേര്‍ക്കുമ്പോള്‍ , എന്റെ സഹചാരി പറഞ്ഞു . "വരൂ സുഹൃത്തേ , നമുക്ക് പോകാം. നമ്മളെ ഇവര്‍ക്ക് വേണ്ടാതായിരിക്കുന്നു, അല്ലെങ്കിലും ചില്ലുകൂട്ടിലും, മരക്കുരിശിലും, കല്കെട്ടുകള്‍ക്കുള്ളിലുമാണെല്ലോ പണ്ട് മുതലേ നമ്മളുടെ സ്ഥാനം . അവരുടെ ഹൃദയത്തില്‍ നിന്നും ഇന്നും നമ്മളെ അവര്‍ അകറ്റി നിര്‍ത്തുന്നു". "പട്ടില്‍ പൊതിഞ്ഞിട്ടും , പാലില്‍ അഭിഷേകം ചെയ്തിട്ടും , നിരവധി വഴികളിലൂടെ സഞ്ചരിച്ചിട്ടും സ്വന്തം ഹൃദയത്തിലൂടെ നമ്മളെ കാണാനോ, അറിയാനോ, നമ്മിലെക്കെത്താനോ അവര്‍ക്കാകുന്നില്ല , അവര്‍ ആഗ്രഹിക്കുന്നുമില്ല" . തികഞ്ഞ നിസന്ഗതയോടെ , ആള്‍ക്കൂടത്തിനിടയിലൂടെ അവര്‍ പതിയെ നടന്നു നീങ്ങി

ഇതൊരു കഥയല്ല . അയോധ്യ വിധി എന്നില്‍ ഉളവാക്കിയ ആശങ്കയും വേദനയും ആണ് ഈ പോസ്റ്റ്‌ 

13 comments:

  1. correc timimg. 2day is d best day 2 read & think over this....................

    ReplyDelete
  2. അവിചാരിതമായി ഇവിടെ എത്തി ... പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു . .

    ReplyDelete
  3. വളരെ നന്ദി എല്‍ദോ ഇനിയും വരണേ

    ReplyDelete
  4. അദൃശ്യരായ രണ്ടുപേരൂടെ നിസ്സഹായതകൾ ..അല്ലേ

    ReplyDelete
  5. ഗോസ്റ്റാണെങ്കിലും എഴുത്തു ഫയകരം!

    ആ പടോം കലക്കി.

    ആശംസകൾ!

    ReplyDelete
  6. @ ബിലാത്തി പട്ടണം മാഷേ ആദ്യമായ് ഇവിടെ വന്നതിനു നന്ദി , അതേയ് നിസ്സഹായരായ രണ്ടു പേര്‍
    @ ജയന്‍ മാഷേ നന്ദി , പിന്നേ പടം google മുതലാളിയുടെ ആണ് കേട്ടോ

    ReplyDelete
  7. ഇഷ്ട്ടായി എഴുത്ത് തുടരുക

    ReplyDelete
  8. ആദ്യമായി വന്നതിനു നന്ദി ആസ്വാദക , ഇനിയും വരണേ

    ReplyDelete
  9. എഴുത്തിഷ്ടപ്പെട്ടു..

    ReplyDelete
  10. @ Manoraj നന്ദി മാഷേ

    ReplyDelete