**********************************************************************************************
അവള്‍
ഒരു വിധത്തില്‍ ഞാന്‍ വണ്ടി തിക്കി കേറ്റി മുന്പിലേക്കിട്ടു . അല്ല കൃത്യം 60 sec കഴിഞ്ഞാല്‍ സിഗ്നല്‍ പോവും, അപ്പോള്‍ പിന്നെയും കാത്തിരിക്കണ്ടേ. എന്നാല്‍ ചില Bike ചേട്ടന്‍മാര്‍ ഇവനാരെടാ എന്ന ഭാവത്തില്‍ എന്റെ left ലും right ലും ആയി വീണ്ടും കുത്തിത്തിരുകാന്‍ തുടങ്ങി അങ്ങനെ അവരോടു മല്ലിട്ട് നിക്കുമ്പോള്‍ ആണ് അവളെ ഞാന്‍ കണ്ടത് . എന്നേ നോക്കി ഒരു കലക്കന്‍ ചിരി കൊടുക്കുകയാണ് ചുള്ളത്തി . തെറി വിളികളും , വണ്ടികളുടെയും , വണ്ടികളില്‍ ഇരിക്കുന്ന തെണ്ടികളുടെയും ശബ്ദകോലാഹലത്തിനിടയില്‍ , മനസ്സില്‍ ഒരു മഴപെയ്യിച്ചുകൊണ്ടുള്ള നിഷ്കളങ്കമായ ചിരി . ഞാന്‍ അവളെ നോക്കി ചിരിച്ചു , കൈ ഉയര്‍ത്തിക്കാണിച്ചു . എന്നാല്‍ തിരക്കിനിടയില്‍ അവള്‍ വീണ്ടും മറഞ്ഞു. വണ്ടി first ഇല്‍ ഇട്ടു എടുക്കാനുള്ള താമസംമൂലം പിന്നെയും ഞാന്‍ ട്രാഫിക്കില്‍ അകപ്പെട്ടു . ഭാഗ്യം ഇത്തവണ ഏറ്റവും മുന്‍പിലാണ് . സൈഡ് windowil ഒരു കൊട്ട് കേട്ടാണ് ഞാന്‍ നോക്കിയത് അപ്പോള്‍ ദേ നേരത്തേ കണ്ട ചുള്ളത്തി . അമ്മയുടെ എളിയില്‍ ഇരുന്നു പിന്നെയും ചിരിക്കുകയാണ് . അവളുടെ കുപ്പായം മുഷിഞ്ഞതും കീറിയതും ആണെങ്കിലും , അവള്‍ ഒരു കൊച്ചു സുന്ദരി തന്നേയ് . അവളുടെ അമ്മ എന്ന് പറയുന്ന കഷ്ടി 20 വയസു പ്രായം തോന്നുന്ന കുട്ടി എന്റെ മുന്‍പില്‍ കൈകള്‍ നീട്ടി " Sir , കൊളന്തക്ക് പശിക്കിതു , ഏതാവത് കൊടുന്ഗ സാര്‍". അമ്മ കൈ നീട്ടുന്നത് കണ്ടു നമ്മുടെ ചുള്ളത്തിയും കൈകള്‍ മുകളിലേക്കും താഴേക്കും ആട്ടി . അവളുടെ മറ്റേ കൈയില്‍ ഇരുന്ന ഒരു plastic രാഷ്ട്രപതാകയും അവള്‍ എനിക്ക് നേരേ ആട്ടി . ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോള്‍ , അവളുടെ അമ്മ ഭാണ്ടകെട്ടില്‍ നിന്ന് ഒരു plastic indian flag എനിക്ക് നേരേ നീട്ടി . sir 10 രൂപ . ഞാന്‍ dashboard ഇല്‍ തുട്ടുകള്‍ക്കായി പരതി. ഒടുവില്‍ കൈയില്‍ തടഞ്ഞതെല്ലാം അവള്‍ക്കു നേരേ നീട്ടി. ഒരു കൊടിയും ഒരു ചിരിയും സമ്മാനിച്ച് അടുത്ത വണ്ടികളിലേക്ക് അവര്‍ നീങ്ങി. ഞാന്‍ ഒരിക്കലും ആര്‍ക്കും ഇത് വരെ ഭിക്ഷ കൊടുത്തിട്ടില്ല , കാരണം അതില്‍ ഒരു അര്‍ത്ഥവും ഇല്ലെന്നു എനിക്കറിയാം . പക്ഷേ എന്തോ ഇന്ന് എനിക്കതിനു കഴിഞ്ഞില്ല . ഈ സ്വാതത്ര്യദിനത്തില്‍ ദേശിയപതാക വില്‍ക്കുന്ന ഇവര്‍ക്ക് എന്നാണാവോ . സ്വാതന്ത്ര്യം കിട്ടുക . അതോ സ്വാതന്ത്ര്യം എന്നത് ഈ 64 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും , ഒരു മരീചിക മാത്രമാണോ .
2007 ഇല്‍ ഞാന്‍ എന്റെ ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു letter ഞാന്‍ ഇവിടെ പങ്കു വെക്കുന്നു , ആ സമയത്തെ എന്റെ ചില മനോവ്യാപാരങ്ങള്‍ ആയിരുന്നു ആ പോസ്ടിനാധാരം . എന്നാല്‍ സുഹൃത്തുക്കളേ ശുഭാപ്തിവിശ്വാസം അന്നുള്ളതിനെക്കാളും തീരെ കുറഞ്ഞിരിക്കുന്നു .