27 Aug 2010

അവള്‍

ഈ പോസ്റ്റ്‌ വളരെ നേരത്തേ പോസ്റ്റ്‌ ചെയ്യണമെന്നു വിചാരിച്ചതാണ് . പക്ഷേ പറ്റിയില്ല . പോസ്റ്റ്‌ ചെയ്യാന്‍ ഉദ്ധേശിച്ചത് ഓഗസ്റ്റ്‌ 16 നു ആണ് . താമസിച്ചതിനു ക്ഷമാപണം .
**********************************************************************************************
അവള്‍

ഒരു വിധത്തില്‍ ഞാന്‍ വണ്ടി തിക്കി കേറ്റി മുന്പിലേക്കിട്ടു . അല്ല കൃത്യം 60 sec കഴിഞ്ഞാല്‍ സിഗ്നല്‍ പോവും, അപ്പോള്‍ പിന്നെയും കാത്തിരിക്കണ്ടേ. എന്നാല്‍ ചില Bike ചേട്ടന്‍മാര്‍ ഇവനാരെടാ എന്ന ഭാവത്തില്‍ എന്റെ left ലും right ലും ആയി വീണ്ടും കുത്തിത്തിരുകാന്‍ തുടങ്ങി അങ്ങനെ അവരോടു മല്ലിട്ട് നിക്കുമ്പോള്‍ ആണ് അവളെ ഞാന്‍ കണ്ടത് . എന്നേ നോക്കി ഒരു കലക്കന്‍ ചിരി കൊടുക്കുകയാണ് ചുള്ളത്തി . തെറി വിളികളും , വണ്ടികളുടെയും , വണ്ടികളില്‍ ഇരിക്കുന്ന തെണ്ടികളുടെയും ശബ്ദകോലാഹലത്തിനിടയില്‍ , മനസ്സില്‍ ഒരു മഴപെയ്യിച്ചുകൊണ്ടുള്ള നിഷ്കളങ്കമായ ചിരി . ഞാന്‍ അവളെ നോക്കി ചിരിച്ചു , കൈ ഉയര്‍ത്തിക്കാണിച്ചു . എന്നാല്‍ തിരക്കിനിടയില്‍ അവള്‍ വീണ്ടും മറഞ്ഞു. വണ്ടി first ഇല്‍ ഇട്ടു എടുക്കാനുള്ള താമസംമൂലം പിന്നെയും ഞാന്‍ ട്രാഫിക്കില്‍ അകപ്പെട്ടു . ഭാഗ്യം ഇത്തവണ ഏറ്റവും മുന്‍പിലാണ് . സൈഡ് windowil ഒരു കൊട്ട് കേട്ടാണ് ഞാന്‍ നോക്കിയത് അപ്പോള്‍ ദേ നേരത്തേ കണ്ട ചുള്ളത്തി . അമ്മയുടെ എളിയില്‍ ഇരുന്നു പിന്നെയും ചിരിക്കുകയാണ് . അവളുടെ കുപ്പായം മുഷിഞ്ഞതും കീറിയതും ആണെങ്കിലും , അവള്‍ ഒരു കൊച്ചു സുന്ദരി തന്നേയ് . അവളുടെ അമ്മ എന്ന് പറയുന്ന കഷ്ടി 20 വയസു പ്രായം തോന്നുന്ന കുട്ടി എന്റെ മുന്‍പില്‍ കൈകള്‍ നീട്ടി " Sir , കൊളന്തക്ക് പശിക്കിതു , ഏതാവത് കൊടുന്ഗ സാര്‍". അമ്മ കൈ നീട്ടുന്നത് കണ്ടു നമ്മുടെ ചുള്ളത്തിയും കൈകള്‍ മുകളിലേക്കും താഴേക്കും ആട്ടി . അവളുടെ മറ്റേ കൈയില്‍ ഇരുന്ന ഒരു plastic രാഷ്ട്രപതാകയും അവള്‍ എനിക്ക് നേരേ ആട്ടി . ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോള്‍ , അവളുടെ അമ്മ ഭാണ്ടകെട്ടില്‍ നിന്ന് ഒരു plastic indian flag എനിക്ക് നേരേ നീട്ടി . sir 10 രൂപ . ഞാന്‍ dashboard ഇല്‍ തുട്ടുകള്‍ക്കായി പരതി. ഒടുവില്‍ കൈയില്‍ തടഞ്ഞതെല്ലാം അവള്‍ക്കു നേരേ നീട്ടി. ഒരു കൊടിയും ഒരു ചിരിയും സമ്മാനിച്ച്‌ അടുത്ത വണ്ടികളിലേക്ക് അവര്‍ നീങ്ങി. ഞാന്‍ ഒരിക്കലും ആര്‍ക്കും ഇത് വരെ ഭിക്ഷ കൊടുത്തിട്ടില്ല , കാരണം അതില്‍ ഒരു അര്‍ത്ഥവും ഇല്ലെന്നു എനിക്കറിയാം . പക്ഷേ എന്തോ ഇന്ന് എനിക്കതിനു കഴിഞ്ഞില്ല . ഈ സ്വാതത്ര്യദിനത്തില്‍ ദേശിയപതാക വില്‍ക്കുന്ന ഇവര്‍ക്ക് എന്നാണാവോ . സ്വാതന്ത്ര്യം കിട്ടുക . അതോ സ്വാതന്ത്ര്യം എന്നത് ഈ 64 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും , ഒരു മരീചിക മാത്രമാണോ .
2007 ഇല്‍ ഞാന്‍ എന്റെ ഗ്രൂപ്പിലേക്ക് പോസ്റ്റ്‌ ചെയ്ത ഒരു letter ഞാന്‍ ഇവിടെ പങ്കു വെക്കുന്നു , ആ സമയത്തെ എന്റെ ചില മനോവ്യാപാരങ്ങള്‍ ആയിരുന്നു ആ പോസ്ടിനാധാരം . എന്നാല്‍ സുഹൃത്തുക്കളേ ശുഭാപ്തിവിശ്വാസം അന്നുള്ളതിനെക്കാളും തീരെ കുറഞ്ഞിരിക്കുന്നു .





13 Aug 2010

എന്റെ ചങ്ങായിമാര്‍

ഞാന്‍ വളരേ അധികം കടപെട്ടിരിക്കുന്ന ചില ആള്‍ക്കാരുണ്ട് ഉദാഹരണത്തിന് Larry page, Sergey Brin, Brahm cohen, Jimmy wales etc.... ഇവര്‍ യഥാക്രമം  Google,Bittorrent protocol,Wikipedia എന്നിവയുടെ അമരക്കാരാണ്. ഇവരൊന്നും ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എങ്ങനെ ആവുമെന്ന് തന്നേയ് ഞാന്‍ ചിന്തിച്ചു പോവുന്നു . ഈ ഗണത്തില്‍പ്പെടുന്ന പുതിയ ഗഡിയാണ്‌  Trip Adler , സാക്ഷാല്‍ scribd.com ന്റെ ഉപജ്ഞാതാവ് . ഗഡി Harvard ല്‍ പഠിക്കുന്ന കാലത്ത് scientist cum entrepreneur ആയ  പിതാവിനോട് academic paper  പബ്ലിഷ് ചെയ്യുമ്പോള്‍ ഉള്ള ബുദ്ധിമുട്ടുകള്‍ പറയുന്നതിനിടെയ് ആണ് പുള്ളിക്കരന്റെയ് മനസിലൊരു ലഡ്ഡു പൊട്ടിയത് . അത് അങ്ങനെ Scribd.com ആയി . എന്തായാലും ഇന്ന് scribd തരക്കേടില്ലാത്ത ഒരു document sharing website  ആണ് . എന്നാല്‍ അതിന്റെ power  എന്തെന്ന് എനിക്ക് മനസിലായത് ഈ ഇടയ്ക്കു നടന്ന ഒരു സംഭവത്തോടെയാണ് .

പെട്ടെന്ന് എനിക്ക് ഒരാഗ്രഹം, ഒന്നു മഹാഭാരതം വായിക്കണം . വായിക്കുമ്പോള്‍ നല്ല ഒരു തര്‍ജിമ വായിക്കെണമെന്ന ആഗ്രഹം . അപ്പോളാണ് പണ്ടെങ്ങോ MT യുടെ രണ്ടാമൂഴം വായിച്ചതോര്ത്തത്  , അതില്‍ MT പറഞ്ഞ ഒരു കാര്യം ഓര്‍മ വന്നതും . "പലപ്പോഴും മൊഴിമാറ്റം നടക്കുമ്പോള്‍ അത് പലകാര്യങ്ങളും വളച്ച്ചോടിക്കപ്പെടുന്നു , അത് കൊണ്ട് മൂല്യ കൃതിയുമായി ഏറ്റവും അധികം നീതി പുലര്‍ത്തുന്നത് തിരഞ്ഞെടുത്തു മാത്രം വായിക്കുക". അതില്‍ MT  പരാമര്‍ശിക്കുന്ന ഒരു കൃതി ഉണ്ട് . Kisari Mohan Ganguly  എഴുതിയ മഹാഭാരതം . അത് തേടി Paico, DC, Current തുടങ്ങി ഇടങ്ങളില്‍ അലഞ്ഞു, അവരെല്ലാം കൈ മലര്‍ത്തി. അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഈ ഗഡി 1800 കളില്‍ എഴുതിയതാണ് സംഭവം  , പക്ഷേ ഞാന്‍ വിടാന്‍ ഒരുക്കമല്ല . ഒടുവില്‍ സായിപ്പിന്റെ amazon വനാന്തര്‍ ഭാഗത്തൊന്നു പരതി . അപ്പോളാണ് രസം സായിപ്പ് ഇട്ടിരിക്കുന്ന വില 10000 രൂപ (sorry rupee font ഇല്ല ) . ഹോ അത്രയ്ക്ക് വേണോ  എന്ന് മനസിലൊരു  സംശയം . അപ്പോളാണ് scribd പറ്റി ഓര്‍ത്തത്‌ . എന്തായാലും ഒന്നു അവിടെയും പരതിക്കളയാം . ദാ കിടക്കണ് മഹാഭാരതം ബുക്ക്‌ 1, book 2  എന്നൊക്കെ . സന്തോഷമായി !!!! പിന്നെയറിഞ്ഞു Project guttenberg ഇലും  സാധനം ഉണ്ടെന്നു . സാധനം download ചെയ്തു pendrive ഇല്‍ ആക്കിയപ്പോള്‍ സന്തോഷമായി . ആ ഇനി പ്രിന്റ്‌ എടുക്കണം . ( എനിക്ക് computer വായന പിടിക്കാത്ത ഒരു ഏര്‍പ്പാടാണ് ) . cusat നടുത്ത് ഒരു കടയില്‍ page ഒന്നിന് 50 പൈസ ആവും എന്ന് കേട്ടു അങ്ങനെ കൂടുകയാണെങ്കില്‍ 2500 രൂപ ആകും (5000 pages ഉണ്ടേ). പണ്ട് തൃശ്ശൂരില്‍ പഠിക്കുന്ന സമയത്ത് SKCL ഇല്‍ 30 പൈസ ആയിരുന്നു per  page ഇന്  . ഈ ആഴ്ച ഒരു സുഹൃത്തിന്റെ കല്യാണത്തിന് തൃശ്ശൂരില്‍ പോകുന്നുണ്ട് ഒന്നു SKCL ഇല്‍ കേറാം എന്ന് വിചാരിക്കുന്നു . എന്നാലും സനലിന്റെയ് SKCL ഇപ്പോള്‍ അവിടെ ഉണ്ടോ എന്തോ .