10 Nov 2010

എല്ലാരും ചൊല്ലണ്

Endosulfan ban എതിരെ ഇന്ത്യയുടെ നടപടി ഏറെ വിവാദമായ ഒന്നാണ് , endosulfan എന്ന ഒരു insecticide നിരോധിച്ചാല്‍ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന മട്ടിലായ്യിരുന്നു എന്ത് കണ്ടാലും വാളെടുക്കുന്ന ചില പരിസ്ഥിതി പ്രവര്‍ത്തകരുടെ നിലപാടുകള്‍ , ഈ അവസരത്തില്‍ എന്റെ ചില സുഹൃത്തുക്കള്‍ ‌ നല്‍കിയ വിവരങ്ങള്‍ പങ്കു വയ്ക്കുകയാണിവിടെ.
കടപ്പാട്:www.phillyimc.org

Endosulfan ഒരു broad spectrum insecticide ആണ് , അതായതു വിവിധതരം insect തടയുന്നതിനായി ഇത് ഉപയോഗിക്കാം. മാത്രമല്ല ഒരു generic pesticide ആയതിനാല്‍ ഇതിനു മറ്റു specific pesticide കളെ അപേക്ഷിച്ച് വില കുറവാണ് , അത് കൊണ്ട് തന്നേയ് ഇന്ത്യയില്‍ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നു . PEN ( protect endosulfan network) എന്ന സംഖടന website പ്രകാരം endosulfan ഒരു class II "Moderately hazardous Toxic" ആണ് WHO യും അത് തന്നെയാണ് പറയുന്നത് (wiki link here) . തേനിച്ചകള്‍ natural pollinators ആണെന്നും മറ്റു insecticde കള്‍ അവയെ കൊന്നോടുക്കുമെന്നും PEN website പറയുന്നു. തേനീച്ചകള്‍ ഇല്ലെങ്കില്‍ പിന്നേ പരാഗണം ഇല്ല ,പരാഗണം ഇല്ലെങ്കില്‍ പിന്നേ സസ്യങ്ങള്‍ ഇല്ല . അത് കൊണ്ട് തന്നേയ് അവര്‍ endosulphan സപ്പോര്‍ട്ട് ചെയ്യുന്നു.മനുഷ്യര്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നങ്ങളില്‍ എന്തോ ഇവര്‍ക്ക് താല്പര്യമില്ല എന്ന് തോന്നുന്നു . പക്ഷേ മനുഷ്യര്കുമേല്‍ endosulfan കൊണ്ടുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടത്ര ശ്രമമുണ്ടായിട്ടില്ലാ എന്ന് വേണം കരുതാന്‍ . wiki യും അത് തന്നെയാണ് പറയുന്നത് . എന്തായാലും രണ്ടു പക്ഷത്തും അണിചേരാന്‍ നിരവധി ആള്‍ക്കാര്‍ ഉണ്ടെന്നു ചുരുക്കം . ഇവിടെയാണ് എന്റെ സുഹ്രത് ശ്രദ്ധയില്‍ പെടുത്തിയ ചില കാര്യങ്ങള്‍ പ്രസക്തമെന്നു എനിക്ക് തോന്നിയത് .

രാസപ്രയോഗങ്ങള്‍ ഏതായാലും അതിനു ഒരു നിശ്ചിത മാത്രയുണ്ട് (recommended dosage ), എന്നാല്‍ പല കര്‍ഷകരും ഇത് പാലിക്കാറില്ല , ചിലര്‍ അറിവില്ലായ്മ കൊണ്ട് കൂടുതല്‍ മാത്ര ഉപയോഗിക്കുന്നു എന്നാല്‍ ഭൂരിഭാഗം ആള്‍ക്കാരും രാസപ്രയോഗ മാത്ര കുറച്ചു കൂടിയാല്‍ വേഗം ഫലം കിട്ടും എന്ന മിഥ്യാധാരണയിലും , ലാഭക്കൊതികൊണ്ടും ചെയ്യുന്നു . രാസപ്രയോഗം എന്നത് വളരെ ശാസ്ത്രീയമായി ചെയ്യണ്ട ഒന്നാണ്. രാസപ്രയോഗങ്ങള്‍ നടത്തുന്നതിന് മുന്‍പ് , ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചെടിയെ നശിപ്പിക്കുന്ന കീടങ്ങള്‍ അഥവാ pest, അവയെ നശിപ്പിക്കുന്ന മിത്ര കീടങ്ങള്‍ അഥവാ natural enemies , ഭൂമിയുടെ കിടപ്പ് , മണ്ണ് പരിശോധന , രാസപ്രയോഗങ്ങള്‍ ഉപയോഗിക്കേണ്ട തവണകള്‍ , ചെയ്യേണ്ട സമയം എന്നിവയില്‍ ഒരു വിദഗ്ധ ഉപദേശം തേടേണ്ടിയിരിക്കുന്നു . ഉദാഹരണത്തിനായി ഏലച്ചെടികളിലേ രസപ്രയോഗങ്ങളില്‍ Indian Cardamom Research Institute (ICRI Myladumpara) ശസ്ത്രന്ജന്‍മാര്‍ കര്‍ഷകര്‍കരുടെ തോട്ടങ്ങള്‍ സന്ദര്‍ശിച്ചു വേണ്ട ഉപദേശം കൊടുക്കാറുണ്ട് . ഇതിനു വേണ്ടി തന്നേയ് ഈ institute ല്‍ Mobile Agri Clinic എന്ന പരിപാടിയും ഉണ്ട് . ICRI യിലെ entomology division തലവനായ ശ്രി S . varadaraasan സാറുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവ ആയിരുന്നു . Endosulfan നിരോധിക്കണം എന്ന് വാദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം , അതിനെക്കാള്‍ മാരകമായ പല insecticide കള്‍ ഇന്ന് കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട് , കാസര്‍ഗോഡ്‌ എന്ന സ്ഥലത്ത് , ഉപയോഗിച്ച രാസപ്രയോഗരീതി അത്യന്തം നിര്‍ഭാഗ്യകരവും അശാസ്ത്രീയവും ആയിരുന്നു, രാസപ്രയോഗത്തില്‍ കാണിച്ച ഈ അലംഭാവം , കര്‍ഷകരില്‍ ഉടനീളം കാണുന്ന ഒരു വസ്തുതയാണത്രെ. രാസപ്രയോഗങ്ങള്‍ ചെയ്യുമ്പോള്‍ ധരിക്കേണ്ട saftey gears ഒന്നും ഇല്ലാതെയാണ് പലരും തോട്ടങ്ങളില്‍ ജോലിചെയ്യുന്നത് . മാത്രവുമല്ല പലര്‍ക്കും ഏത് കീടനാസിനിയാണ്‌ പ്രയോഗിക്കേണ്ടത് എന്ന് വരെ അറിയില്ല . പലപ്പോഴും വിദഗ്ധ ഉപദേശം തേടാതെ കണ്ണില്‍ കണ്ട പ്രയോഗങ്ങള്‍ ആണ് നടത്തുന്നതത്രേ . മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു എന്നതാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വേറൊരു വസ്തുത, അമിതമായ ലാഭേച്ച പലപ്പോളും മാരകമായ , അശാസ്ത്രീയമായ പ്രവര്‍ത്തികളിലേക്ക് നയിക്കുന്നു, ഇതിനെ തടയിടാന്‍ തക്കവണ്ണം ഒരു സംവിധാനം ഇപ്പോള്‍ ഇല്ലത്രേ. "അടിസ്ഥാനപരമായ ഒരു ബോധവല്‍ക്കരണം വളരെ അത്യാവശ്യമാണ്. മാത്രവുമല്ല നിരന്തരമുള്ള കൃഷി സമ്പര്‍ക്ക പരിപാടികളും കൊണ്ട് വരണം." അദ്ദേഹം വ്യക്തമാക്കി .

endosulfan കൊണ്ട് മനുഷ്യര്‍ക്ക്‌ ഉണ്ടാകാവുന്ന ദൂഷ്യ ഫലങ്ങള്‍ വേണ്ടും വണ്ണം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. എന്നാല്‍ വിഷം എന്നും വിഷം തന്നെയാണ് . ജൈവ പ്രതിരോധ രീതികള്‍ ഉണ്ടെങ്കിലും , അവ എല്ലാ കാലാവസ്ഥക്കും , എല്ലാ സ്ഥലങ്ങളിലും ഫലപ്രദമാവനമെന്നില്ല . മാത്രമല്ല ജൈവ പ്രതിരോധ രീതികള്‍ക്ക് അതിന്റെതായ കാലതാമസവും ഉണ്ട് . മാത്രവുമല്ല എല്ലാതരം കീടങ്ങളെയും പരിപൂര്‍ണമായി നിയന്ത്രിക്കാന്‍ ജൈവ രീതികള്‍ കൊണ്ട് ഇത് വരെ സാധിച്ചിട്ടുമില്ല. ഇത് കൊണ്ട് തന്നേയ് കര്‍ഷകര്‍ ലാഭം മാത്രം ലക്‌ഷ്യം വച്ച് കൊണ്ട് മാരകംമായ രസപ്രയോഗങ്ങളില്‍ ഏര്‍പ്പെടുന്നു .Nedumkandam എന്ന ഇടുക്കി ജില്ലയിലെ പഞ്ചായത്ത് എടുത്താല്‍ ഇവിടെ തട്ടുകടകലേക്കാള്‍ , രാസവളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആണ് കൂടുതല്‍ . ഇത് വില്കുന്നവര്‍ ലാഭം നോക്കി വിവധ തരം വിഷങ്ങള്‍, കര്‍ഷകരെ കൊണ്ട് തോട്ടങ്ങളില്‍ പ്രയോഗിപ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ IPM അഥവാ integrated pest management എന്ന സംഗതിയുണ്ട് , ജൈവ , രാസ രീതികള്‍ സമന്യയിപ്പിച്ചു കൊണ്ടുള്ള കീട നിയത്രണം ആണത് , എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും അത് ശൈശവ ദിശയില്‍ ആണ് . IPM രംഗത്ത് ത്വരിതമായ ഒരു വികസനം ആവശ്യമാണ് , കൂടാതെ ഈ രംഗത്ത് വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുമായി ഒരു technology sharing പരിപാടിക്ക് ഗവണ്മെന്റ് മുതിരണം , (ഹും അതിപ്പോ എങ്ങനെയാ , ആണവ കരാര്‍ പോലെ വളരെ ഗ്ലാമര്‍ ഉള്ള സംഭവങ്ങള്‍ ആണെല്ലോ എല്ലാവര്ക്കും പ്രിയം). ഒരിക്കലും ഒരു endosulfan നിരോധിച്ചത് കൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങള്‍ അല്ല ഇന്ന് നമ്മള്‍ നേരിടുന്നത് ,സദുദ്ദെസമില്ലാതെയ് endosulfan നിരോധിക്കണം എന്ന് മുറവിളി കൂട്ടുന്നുവര്‍ , ആത്മാര്‍ഥത ഉണ്ടെങ്കില്‍ , ഇത് പോലുള്ള സംരംഭങ്ങളേ വിജയിപ്പിക്കാന്‍ ഒരുങ്ങണം , അതിനു വേണ്ടി പ്രവര്‍ത്തിക്കാനും തയ്യാറാകണം . അത് കൊണ്ട് തന്നേയ് കാര്‍ഷിക രംഗത്തും , കൃഷിരീതികളിലും സമഗ്രമായ ഒരു മാറ്റം വളരെ അത്യാവശ്യമാണ് . വര്‍ഷാവര്‍ഷം ബജറ്റില്‍ ഒരു തുക നീകി വച്ചാല്‍ മാത്രം പോര , അത് ഭലപ്രദമായി ഉപയോഗിക്കുന്നുണ്ട് എന്ന് ഭരണകര്‍ത്താക്കളും ഉറപ്പു വരുത്തണം . കൃഷി ഒരു നാടിന്റെ അടിത്തറയാണ് , കാര്‍ഷിക രംഗത്തെ വികസനം നാടിന്റെ വികസനമാണ് , ഇതൊന്നും മനസിലാക്കാതെ പേക്കുത്തുകള്‍ നടത്തുന്ന , ചില അഭിനവ പരിസ്ഥിതി സ്നേഹികള്‍ എന്ന് ചമയുന്ന , ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ ആട്ടിപ്പായിക്കാന്‍ സമയമായി .

കടപ്പാട്: Dr. S. varadaraasan (Head, Division of Entomology,Indian Cardamom Research Institute( ICRI myladumpara, Idukki)
Dr. Nagarajan ( Division of Entomology ICRI myladumpara, Idukki)
Dr. John Joe ( Division of Agronomy ICRI myladumpara, Idukki)

N.B:(ഈ പോസ്റ്റ്‌ അപൂര്‍ണമാണ് സമയം കിട്ടുമ്പോള്‍ എഡിറ്റ്‌ ചെയ്തു പോസ്ടാന്‍ ശ്രമിക്കാം .)

1 Oct 2010

അദ്രശ്യരായ രണ്ടുപേര്‍

ആള്‍ക്കൂട്ടത്തിനിടയിലൂടെ,ആക്രോശങ്ങള്‍ക്കിടയിലൂടെ,ആരവങ്ങള്‍ക്കിടയിലൂടെ, ആഹ്ലാദത്തിമിര്‍പ്പിനിടയിലൂടെ അയാള്‍ നടന്നു. ആരും അയാളെ കാണുന്നീല , തിരിച്ചറിയുന്നീല, ഗൌനിക്കുന്നീല. ആകാശത്ത് കഴുകന്‍മാര്‍ വട്ടമിട്ടു പറക്കുന്നു , നഗരവീധികള്‍ക്ക് ചോരയുടെ മണം. നീതിപീഠത്തില്‍ നിന്നുള്ള അട്ടഹാസങ്ങള്‍ മുഴങ്ങികേള്‍ക്കാം , മുറ്റത്ത്‌ ഒരു കോണില്‍ ആയുധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒടുവില്‍ വിധി എത്തിയത്രേ . ഹും എന്ത് വിധി ? അയാള്‍ ആലോചിച്ചു . എന്റെ വിധി നേരെത്തെ എഴുതപ്പെട്ടു കഴിഞ്ഞു. മുലകുടിക്കേണ്ട പ്രായത്തില്‍ പിഞ്ചുകുട്ടികള്‍ ചോരപുരണ്ട കൈകളാല്‍ അമ്മയുടെ ചേതനയറ്റ ശരീരത്തിനു ചുറ്റുമിരുന്നു കരഞ്ഞപ്പോള്‍, ഗോപുരങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ , എന്റെ കയ്യില്‍ ഭിക്ഷാപാത്രം നല്‍കി , നാടുനീളേ തെണ്ടിച്ചപ്പോള്‍ എന്റെ വിധി നിങ്ങള്‍ എഴുതി കഴിഞ്ഞിരുന്നു . വന്യമായ ആവേശത്തോടെ ഗോപുരങ്ങള്‍ തകര്‍ക്കുമ്പോള്‍ , താഴെയിരുന്നു കരയുന്ന എന്നേ അവര്‍ കണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോയിട്ടുണ്ട് . പ്രജകള്‍ക്കു വേണ്ടി സ്വപത്നിയെപ്പോലും ത്യജിച്ച എനിക്ക് അവര്‍ എന്ത് നല്‍കി . ഹും ഞാന്‍ മര്യാദപുരുഷോത്തമന്‍ ആണത്രേ . മര്യാദരാമനായി എന്നേ ആരാധിക്കുന്ന ഈ രാജ്യത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബലാല്‍സംഗം ചെയ്യപ്പെടുന്നു. എനിക്ക് വേണ്ട, ഇവര്‍ ചാര്‍ത്തിത്തരുന്ന പട്ടങ്ങളും, അര്‍പ്പിക്കുന്ന പൂക്കളും . നിസ്സഹായത ഒരു ശാപം പോലെ ഇന്നും എന്നേ പിന്തുടരുന്നു. അവസാനമായി ഒരു പിടി മണ്ണ് വാരിയെടുത്ത് ഞാന്‍ നെഞ്ഞിലേക്ക് ചേര്‍ക്കുമ്പോള്‍ , എന്റെ സഹചാരി പറഞ്ഞു . "വരൂ സുഹൃത്തേ , നമുക്ക് പോകാം. നമ്മളെ ഇവര്‍ക്ക് വേണ്ടാതായിരിക്കുന്നു, അല്ലെങ്കിലും ചില്ലുകൂട്ടിലും, മരക്കുരിശിലും, കല്കെട്ടുകള്‍ക്കുള്ളിലുമാണെല്ലോ പണ്ട് മുതലേ നമ്മളുടെ സ്ഥാനം . അവരുടെ ഹൃദയത്തില്‍ നിന്നും ഇന്നും നമ്മളെ അവര്‍ അകറ്റി നിര്‍ത്തുന്നു". "പട്ടില്‍ പൊതിഞ്ഞിട്ടും , പാലില്‍ അഭിഷേകം ചെയ്തിട്ടും , നിരവധി വഴികളിലൂടെ സഞ്ചരിച്ചിട്ടും സ്വന്തം ഹൃദയത്തിലൂടെ നമ്മളെ കാണാനോ, അറിയാനോ, നമ്മിലെക്കെത്താനോ അവര്‍ക്കാകുന്നില്ല , അവര്‍ ആഗ്രഹിക്കുന്നുമില്ല" . തികഞ്ഞ നിസന്ഗതയോടെ , ആള്‍ക്കൂടത്തിനിടയിലൂടെ അവര്‍ പതിയെ നടന്നു നീങ്ങി

ഇതൊരു കഥയല്ല . അയോധ്യ വിധി എന്നില്‍ ഉളവാക്കിയ ആശങ്കയും വേദനയും ആണ് ഈ പോസ്റ്റ്‌ 

15 Sept 2010

A person to emulate

Today is a special day. A day for introspection for all engineers. Today nation celebrates 150th birth day of successful, multifaceted engineer and statesman who was a true visionary, Sir M. Visvesvaraya a man beyond descriptions ,hailing from Chikballapur District of karnataka. I dont want to enlist what he had done in his lifetime here, rather i need to discuss some points that as an engineer we often overlook.( those who want to know about him go this way) Through his life he showed as what a noble profession is engineering and what is expected out of engineers. He was a man of ethics, i doubt how many of us even know him. He showed the social commitment demanded by this profession and exemplified the role of engineers in development of a society. Today many of us are forced onto engineering profession and end up in failures and  those who succeed often falls in the rat race of money and completely hesitate to practice what they learned and often lured by the hefty packages provided by software MNC's. I know many students hesitate to continue in their own branches and often shift their job to software industry. Well i think its high time we should put in place some system in which we can be sure of those who are coming into engineering are really interested one. Current education system is to be blamed which measure up students in terms of marks and grade, and currently i wont find any engineering college is giving care about developing engineering skills or teaches about engineering job ethics. Students are often bound in boundaries set by their text books. They don't have time to think about broad social commitment or social revolution they are capable of doing. They just want to finish their course and escape. Often govt jobs are eclipsed by corruption and several malpractices but Sir M.V started his career in PWD and was hugely successful there. He was disproving many dogmas and always craved for modernity and innovation. He truly believed that engineers are nation builders, and they carry the key role in development of our country. There is another guy who also championed  a silent revolution , a revolution in low cost housing. Mr Laurie baker but again he also went with out much appreciation and attention. These people dedicate their life for a cause and believed in their profession and had a strong belief their profession has got a social commitment and their profession can change the world.
----------------------------------------------------------------------------------------------------------------------------
ഒരു എഞ്ചിനീയര്‍ എന്ന നിലയില്‍ ഞാനും ഈ പ്രോഫെഷേനിലേക്ക് അറിയാതെ എത്തിപ്പെട്ടവനാണ് , എന്നാല്‍ ഇതിന്റെ പവിത്രത മനസിലാക്കതേ പലരെയും ഇവിടെ കണ്ടുമുട്ടുമ്പോള്‍ ഒരു വിഷമം . ഇനിയെങ്കിലും നിങ്ങളുടെ അനിയത്തി, അനിയന്‍ , കൂട്ടുകാരന്‍ , കൂട്ടുകാരി എന്നിവര്‍ ഈ വഴി തിരഞ്ഞെടുക്കുകയ്യാണെങ്കില്‍ , അവരെ പറഞ്ഞു മനസിലാക്കുക , അവരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് അവര്‍ക്ക് വേണ്ട നിര്ദേസങ്ങള്‍ നല്‍കുക . എഞ്ചിനീയറിംഗ് നു  ഒരു അഭിരുചി പരീക്ഷ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, നിലവിലുള്ള system  പ്രകാരം ആര്‍ക്കും PC യുടെയോ അല്ലെങ്കില്‍ വേറെ കോച്ചിംഗ് ക്ലാസ്സിലെയോ മൂന്ന് മാസത്തെ അധ്വാനം മതി എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേസനം കിട്ടാന്‍ . എഞ്ചിനീയറിംഗ് അഭിരുചി യൊന്നും ആര്‍ക്കും വേണ്ട . ഒരു un-coachable. പരീക്ഷ വേണം . ഹും എന്നാലും ഒരു രണ്ടു മാസം കൊണ്ട് ബോര്‍ഡ്‌  പൊങ്ങും " holistic coaching for the un‍coachable test " എന്ന് ശിവ ശിവ . കലികാലം .

27 Aug 2010

അവള്‍

ഈ പോസ്റ്റ്‌ വളരെ നേരത്തേ പോസ്റ്റ്‌ ചെയ്യണമെന്നു വിചാരിച്ചതാണ് . പക്ഷേ പറ്റിയില്ല . പോസ്റ്റ്‌ ചെയ്യാന്‍ ഉദ്ധേശിച്ചത് ഓഗസ്റ്റ്‌ 16 നു ആണ് . താമസിച്ചതിനു ക്ഷമാപണം .
**********************************************************************************************
അവള്‍

ഒരു വിധത്തില്‍ ഞാന്‍ വണ്ടി തിക്കി കേറ്റി മുന്പിലേക്കിട്ടു . അല്ല കൃത്യം 60 sec കഴിഞ്ഞാല്‍ സിഗ്നല്‍ പോവും, അപ്പോള്‍ പിന്നെയും കാത്തിരിക്കണ്ടേ. എന്നാല്‍ ചില Bike ചേട്ടന്‍മാര്‍ ഇവനാരെടാ എന്ന ഭാവത്തില്‍ എന്റെ left ലും right ലും ആയി വീണ്ടും കുത്തിത്തിരുകാന്‍ തുടങ്ങി അങ്ങനെ അവരോടു മല്ലിട്ട് നിക്കുമ്പോള്‍ ആണ് അവളെ ഞാന്‍ കണ്ടത് . എന്നേ നോക്കി ഒരു കലക്കന്‍ ചിരി കൊടുക്കുകയാണ് ചുള്ളത്തി . തെറി വിളികളും , വണ്ടികളുടെയും , വണ്ടികളില്‍ ഇരിക്കുന്ന തെണ്ടികളുടെയും ശബ്ദകോലാഹലത്തിനിടയില്‍ , മനസ്സില്‍ ഒരു മഴപെയ്യിച്ചുകൊണ്ടുള്ള നിഷ്കളങ്കമായ ചിരി . ഞാന്‍ അവളെ നോക്കി ചിരിച്ചു , കൈ ഉയര്‍ത്തിക്കാണിച്ചു . എന്നാല്‍ തിരക്കിനിടയില്‍ അവള്‍ വീണ്ടും മറഞ്ഞു. വണ്ടി first ഇല്‍ ഇട്ടു എടുക്കാനുള്ള താമസംമൂലം പിന്നെയും ഞാന്‍ ട്രാഫിക്കില്‍ അകപ്പെട്ടു . ഭാഗ്യം ഇത്തവണ ഏറ്റവും മുന്‍പിലാണ് . സൈഡ് windowil ഒരു കൊട്ട് കേട്ടാണ് ഞാന്‍ നോക്കിയത് അപ്പോള്‍ ദേ നേരത്തേ കണ്ട ചുള്ളത്തി . അമ്മയുടെ എളിയില്‍ ഇരുന്നു പിന്നെയും ചിരിക്കുകയാണ് . അവളുടെ കുപ്പായം മുഷിഞ്ഞതും കീറിയതും ആണെങ്കിലും , അവള്‍ ഒരു കൊച്ചു സുന്ദരി തന്നേയ് . അവളുടെ അമ്മ എന്ന് പറയുന്ന കഷ്ടി 20 വയസു പ്രായം തോന്നുന്ന കുട്ടി എന്റെ മുന്‍പില്‍ കൈകള്‍ നീട്ടി " Sir , കൊളന്തക്ക് പശിക്കിതു , ഏതാവത് കൊടുന്ഗ സാര്‍". അമ്മ കൈ നീട്ടുന്നത് കണ്ടു നമ്മുടെ ചുള്ളത്തിയും കൈകള്‍ മുകളിലേക്കും താഴേക്കും ആട്ടി . അവളുടെ മറ്റേ കൈയില്‍ ഇരുന്ന ഒരു plastic രാഷ്ട്രപതാകയും അവള്‍ എനിക്ക് നേരേ ആട്ടി . ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോള്‍ , അവളുടെ അമ്മ ഭാണ്ടകെട്ടില്‍ നിന്ന് ഒരു plastic indian flag എനിക്ക് നേരേ നീട്ടി . sir 10 രൂപ . ഞാന്‍ dashboard ഇല്‍ തുട്ടുകള്‍ക്കായി പരതി. ഒടുവില്‍ കൈയില്‍ തടഞ്ഞതെല്ലാം അവള്‍ക്കു നേരേ നീട്ടി. ഒരു കൊടിയും ഒരു ചിരിയും സമ്മാനിച്ച്‌ അടുത്ത വണ്ടികളിലേക്ക് അവര്‍ നീങ്ങി. ഞാന്‍ ഒരിക്കലും ആര്‍ക്കും ഇത് വരെ ഭിക്ഷ കൊടുത്തിട്ടില്ല , കാരണം അതില്‍ ഒരു അര്‍ത്ഥവും ഇല്ലെന്നു എനിക്കറിയാം . പക്ഷേ എന്തോ ഇന്ന് എനിക്കതിനു കഴിഞ്ഞില്ല . ഈ സ്വാതത്ര്യദിനത്തില്‍ ദേശിയപതാക വില്‍ക്കുന്ന ഇവര്‍ക്ക് എന്നാണാവോ . സ്വാതന്ത്ര്യം കിട്ടുക . അതോ സ്വാതന്ത്ര്യം എന്നത് ഈ 64 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും , ഒരു മരീചിക മാത്രമാണോ .
2007 ഇല്‍ ഞാന്‍ എന്റെ ഗ്രൂപ്പിലേക്ക് പോസ്റ്റ്‌ ചെയ്ത ഒരു letter ഞാന്‍ ഇവിടെ പങ്കു വെക്കുന്നു , ആ സമയത്തെ എന്റെ ചില മനോവ്യാപാരങ്ങള്‍ ആയിരുന്നു ആ പോസ്ടിനാധാരം . എന്നാല്‍ സുഹൃത്തുക്കളേ ശുഭാപ്തിവിശ്വാസം അന്നുള്ളതിനെക്കാളും തീരെ കുറഞ്ഞിരിക്കുന്നു .





13 Aug 2010

എന്റെ ചങ്ങായിമാര്‍

ഞാന്‍ വളരേ അധികം കടപെട്ടിരിക്കുന്ന ചില ആള്‍ക്കാരുണ്ട് ഉദാഹരണത്തിന് Larry page, Sergey Brin, Brahm cohen, Jimmy wales etc.... ഇവര്‍ യഥാക്രമം  Google,Bittorrent protocol,Wikipedia എന്നിവയുടെ അമരക്കാരാണ്. ഇവരൊന്നും ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എങ്ങനെ ആവുമെന്ന് തന്നേയ് ഞാന്‍ ചിന്തിച്ചു പോവുന്നു . ഈ ഗണത്തില്‍പ്പെടുന്ന പുതിയ ഗഡിയാണ്‌  Trip Adler , സാക്ഷാല്‍ scribd.com ന്റെ ഉപജ്ഞാതാവ് . ഗഡി Harvard ല്‍ പഠിക്കുന്ന കാലത്ത് scientist cum entrepreneur ആയ  പിതാവിനോട് academic paper  പബ്ലിഷ് ചെയ്യുമ്പോള്‍ ഉള്ള ബുദ്ധിമുട്ടുകള്‍ പറയുന്നതിനിടെയ് ആണ് പുള്ളിക്കരന്റെയ് മനസിലൊരു ലഡ്ഡു പൊട്ടിയത് . അത് അങ്ങനെ Scribd.com ആയി . എന്തായാലും ഇന്ന് scribd തരക്കേടില്ലാത്ത ഒരു document sharing website  ആണ് . എന്നാല്‍ അതിന്റെ power  എന്തെന്ന് എനിക്ക് മനസിലായത് ഈ ഇടയ്ക്കു നടന്ന ഒരു സംഭവത്തോടെയാണ് .

പെട്ടെന്ന് എനിക്ക് ഒരാഗ്രഹം, ഒന്നു മഹാഭാരതം വായിക്കണം . വായിക്കുമ്പോള്‍ നല്ല ഒരു തര്‍ജിമ വായിക്കെണമെന്ന ആഗ്രഹം . അപ്പോളാണ് പണ്ടെങ്ങോ MT യുടെ രണ്ടാമൂഴം വായിച്ചതോര്ത്തത്  , അതില്‍ MT പറഞ്ഞ ഒരു കാര്യം ഓര്‍മ വന്നതും . "പലപ്പോഴും മൊഴിമാറ്റം നടക്കുമ്പോള്‍ അത് പലകാര്യങ്ങളും വളച്ച്ചോടിക്കപ്പെടുന്നു , അത് കൊണ്ട് മൂല്യ കൃതിയുമായി ഏറ്റവും അധികം നീതി പുലര്‍ത്തുന്നത് തിരഞ്ഞെടുത്തു മാത്രം വായിക്കുക". അതില്‍ MT  പരാമര്‍ശിക്കുന്ന ഒരു കൃതി ഉണ്ട് . Kisari Mohan Ganguly  എഴുതിയ മഹാഭാരതം . അത് തേടി Paico, DC, Current തുടങ്ങി ഇടങ്ങളില്‍ അലഞ്ഞു, അവരെല്ലാം കൈ മലര്‍ത്തി. അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല ഈ ഗഡി 1800 കളില്‍ എഴുതിയതാണ് സംഭവം  , പക്ഷേ ഞാന്‍ വിടാന്‍ ഒരുക്കമല്ല . ഒടുവില്‍ സായിപ്പിന്റെ amazon വനാന്തര്‍ ഭാഗത്തൊന്നു പരതി . അപ്പോളാണ് രസം സായിപ്പ് ഇട്ടിരിക്കുന്ന വില 10000 രൂപ (sorry rupee font ഇല്ല ) . ഹോ അത്രയ്ക്ക് വേണോ  എന്ന് മനസിലൊരു  സംശയം . അപ്പോളാണ് scribd പറ്റി ഓര്‍ത്തത്‌ . എന്തായാലും ഒന്നു അവിടെയും പരതിക്കളയാം . ദാ കിടക്കണ് മഹാഭാരതം ബുക്ക്‌ 1, book 2  എന്നൊക്കെ . സന്തോഷമായി !!!! പിന്നെയറിഞ്ഞു Project guttenberg ഇലും  സാധനം ഉണ്ടെന്നു . സാധനം download ചെയ്തു pendrive ഇല്‍ ആക്കിയപ്പോള്‍ സന്തോഷമായി . ആ ഇനി പ്രിന്റ്‌ എടുക്കണം . ( എനിക്ക് computer വായന പിടിക്കാത്ത ഒരു ഏര്‍പ്പാടാണ് ) . cusat നടുത്ത് ഒരു കടയില്‍ page ഒന്നിന് 50 പൈസ ആവും എന്ന് കേട്ടു അങ്ങനെ കൂടുകയാണെങ്കില്‍ 2500 രൂപ ആകും (5000 pages ഉണ്ടേ). പണ്ട് തൃശ്ശൂരില്‍ പഠിക്കുന്ന സമയത്ത് SKCL ഇല്‍ 30 പൈസ ആയിരുന്നു per  page ഇന്  . ഈ ആഴ്ച ഒരു സുഹൃത്തിന്റെ കല്യാണത്തിന് തൃശ്ശൂരില്‍ പോകുന്നുണ്ട് ഒന്നു SKCL ഇല്‍ കേറാം എന്ന് വിചാരിക്കുന്നു . എന്നാലും സനലിന്റെയ് SKCL ഇപ്പോള്‍ അവിടെ ഉണ്ടോ എന്തോ . 

15 Jul 2010

ഗണപതിക്ക് വച്ചത്

അങ്ങനെ ഒടുവില്‍ പത്തു മണിക്കൂര്‍ നീണ്ട ഗവേഷണത്തിനും ബ്ലോഗായ ബ്ലോഗെല്ലാം കേറിയിറങ്ങിയതിനു ശേഷവും ഒടുവില്‍ ഞാന്‍ അത് കണ്ടെത്തി എങ്ങനെ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യാം? . ഒടക്കാന്‍ തേങ്ങ കിടച്ചില്ല പകരം കയ്യില്‍ക്കിട്ടിയതൊരു "mouse" ആണ് . എന്തായാലും ആ ആവേശത്തില്‍ അവനെ അങ്ങനെടുത്തു നിലത്തോരടി, ധിം . പാവം എന്റെ സഹജീവികള്‍, സഹതാപത്തോടെയ്‌ എന്നേ ഒന്ന് നോക്കി . ഹും അവർകെന്ത് അറിയാന്‍ ഇനി വേണം കുറച്ചൊക്കെ കുറിക്കാന്‍ . എഴുതാനുള്ള പാടവം കൊണ്ടോ ത്വര കൊണ്ടോ ഒന്നുമല്ല , ഈ എഴുത്ത് ഒരു സുഖമാണ് നമ്മളുടെ മനസിന്റെ അടിത്തട്ടില്‍ മറവിയുടെ പൊടിപിടിച്ചു കിടക്കുന്ന ചില നിമിഷങ്ങള്‍ ഉണ്ട് അതൊക്കെ അയവിറക്കുക എന്നത് ഒരു സുഖമുള്ള സംഭവമാണെന്നേ . അപ്പോള്‍ ഞാനൊന്നു അയവിറക്കട്ടേ.......

എന്ന് ബാബുമോന്‍